Current Date

Search
Close this search box.
Search
Close this search box.

തുർക്കി രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെ വധിച്ചതായി ഇറാഖ്

ബ​ഗ്ദാദ്: തുർക്കിയുടെ ശക്തമായ ഡ്രോൺ ആക്രമണത്തിൽ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാഖീ സൈന്യം വ്യക്തമാക്കി. രാജ്യത്തിന്റെ ഉത്തര മേഖലയിലാണ് ആക്രമണമുണ്ടായത്. തുർക്കി ആഴ്ചകളായി മേഖലയിൽ തീവ്രവാദികളെന്ന് കരുതുന്നവർക്കെതിരായി ആക്രമണം നടത്തുകയാണ്.

എർബിലിന്റെ വടക്കായി ബ്രഡോസ്റ്റ് മേഖലയിലെ ഇറാഖീ അതിർത്തി സേനയോട് ചേർന്നുള്ള വാഹനത്തെ ലക്ഷ്യംവെച്ചായിരുന്നു ഡ്രാൺ ആക്രമണമുണ്ടായതെന്ന് സൈന്യം ചൊവ്വാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ ഡ്രൈവർ‍ടക്കം രണ്ട് ഉന്നത സൈനികർ കൊല്ലപ്പെട്ടു. വിഷയത്തിൽ തുർക്കി അടിയന്തര പ്രസ്താവനയിറക്കിയിട്ടില്ല.

Related Articles