Current Date

Search
Close this search box.
Search
Close this search box.

യു.എസ് സൈന്യം പിന്മാറിയില്‍ ആക്രമണം നിര്‍ത്താം: ഇറാഖ്

ബാഗ്ദാദ്: അമേരിക്കന്‍ സൈന്യം പൂര്‍ണമായും ഇറാഖില്‍ നിന്നും പിന്മാറുകയാണെങ്കില്‍ യു.എസിനെതിരെയുള്ള തങ്ങളുടെ ആക്രമണം അവസാനിപ്പിക്കാമെന്ന് ഇറാഖ്. ബാഗ്ദാദ്, ബെയ്‌റൂത്, തെഹ്‌റാന്‍ എന്നിവിടങ്ങളില്‍ വെച്ച് നടന്ന തിരക്കിട്ട ചര്‍ച്ചകളിലാണ് ഇത്തരം ഒരു അഭിപ്രായം ഉരുതിരിഞ്ഞുവന്നത്. അമേരക്ക പൂര്‍ണമായും ഇറാഖില്‍ നിന്നും പിന്‍വലിയാന്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി അമേരിക്കയോട് ആവശ്യപ്പെടുകയാണെങ്കില്‍ ഇറാന്റെ പിന്തുണയുള്ള അര്‍ധസൈന്യം ഇറാഖിലെ യു.എസ് സൈന്യത്തിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്.

മിഡിലീസ്റ്റ് ഐ ആണ് എക്‌സ്‌ക്ലൂസീവ് ആയി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 12 മാസത്തിനകം യു.എസ് പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഖാദിമി അമേരിക്കയോട് ഔദ്യോഗികമായി അപേക്ഷിക്കയും അംഗീകരിക്കുകയും ചെയ്യണമെന്നും സൈനിക വക്താവ് അറിയിച്ചു.

ഇറാഖിലെ യു.എസ് സേനയുമായി അനൗദ്യോഗികമായുണ്ടായിരുന്ന യുദ്ധവിരാമം അവസാനിപ്പിച്ചതായി മാര്‍ച്ച് ഒന്നിന് ഇറാഖിലെ സായുധ വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തലിനു ശേഷം കുറച്ച് ലംഘനങ്ങള്‍ ഉണ്ടായെങ്കിലും ഒക്ടോബര്‍ മുതല്‍ വലിയ തോതില്‍ ആക്രമണം വര്‍ധിച്ചിരുന്നു.

Related Articles