Current Date

Search
Close this search box.
Search
Close this search box.

ഭൂഗര്‍ഭ മിസൈല്‍ ബേസ് അനാവരണം ചെയ്ത് ഇറാന്‍

തെഹ്‌റാന്‍: പുതിയ ഭൂഗര്‍ഭ മിസൈല്‍ ബേസ് അനാവരണം ചെയ്ത് ഇറാന്‍. അമേരിക്കയുമായുള്ള പോര്‍വിളി തുടരുന്നതിനിടെയാണ് ഇറാന്‍ സൈന്യമായ ഐ.ആര്‍.ജി.സി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. സൈന്യം സ്‌റ്റേറ്റ് ടെലിവിഷനിലൂടെയാണ് കൂറ്റന്‍ മിസൈല്‍ വിക്ഷേപണ സംവിധാനം ഒരുക്കിയതായി അറിയിച്ചത്. ഉന്നത സൈനിക വക്താക്കള്‍ ടണല്‍ വഴി ഇവിടേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഞങ്ങളുടെ പക്കല്‍ ഇതത്തരത്തില്‍ ഒരു വലിയ മിസൈല്‍ നിരയും ബേസ്‌മെന്റും ഉണ്ടെന്ന് സൈനിക തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു. അത്യാധുനിക ശേഷിയുള്ള നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലുകളാണഅ ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് ബേസ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഞ്ഞ ആഴ്ചകളില്‍ യു എസുമായുള്ള രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പുതിയ മിസൈല്‍ ബേസ്‌മെന്റിന്റെ അനാച്ഛാദനം ഇറാന്‍ നടത്തിയിരിക്കുന്നത്.

Related Articles