Current Date

Search
Close this search box.
Search
Close this search box.

ആണവ കരാര്‍ ചര്‍ച്ചയിലേക്ക് ഉടന്‍ മടങ്ങും: ഇറാന്‍

തെഹ്‌റാന്‍: ലോകശക്തികളുമായുണ്ടാക്കിയ 2015ലെ ആണവ കരാറിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ക്ക് ഉടന്‍ തുടക്കമാകുമെന്ന് ഇറാന്‍. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാന്‍ ആണ് ഇക്കാര്യം പറഞ്ഞത്.

ഇറാന്‍ തങ്ങളുടെ നയതന്ത്രത്തിന്റെ ഭാഗമായാണ് ചര്‍ച്ചകളെ കാണുന്നതെങ്കിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ഉപരോധം തുടരുന്നതിലൂടെ യു.എസ് പരസ്പരവിരുദ്ധമായ സൂചനകളാണ് നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.

ഇറാന്‍ അങ്ങനെ ചെയ്താല്‍ പൂര്‍ണമായി അനുസരിക്കുമെന്ന് ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നതായും തന്റെ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ദോഷകരമായ വ്യാപാര ഉപരോധങ്ങള്‍ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയാണെന്നും ഹുസൈന്‍ അമീര്‍ കുറ്റപ്പെടുത്തി.

കോവിഡ് -19 വാക്‌സിനുകള്‍ വാങ്ങാന്‍ വേണ്ടി ദക്ഷിണ കൊറിയന്‍, ജാപ്പനീസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫണ്ടുകളിലേക്കുള്ള ഇറാന്റെ പ്രവേശനം തടയുന്നത് യു.എസ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആണവ കരാര്‍ ചര്‍ച്ചകളിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന് വഴികള്‍ ഞങ്ങള്‍ നോക്കുകയാണെന്നും ദൈവം ഉദ്ദേശിച്ചാല്‍, ആദ്യ അവസരത്തില്‍ തന്നെ ഞങ്ങള്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങുമെന്നും മറ്റൊരു ടി.വി അഭിമുഖത്തിലും അദ്ദേഹം ആവര്‍ത്തിച്ചു.

Related Articles