Current Date

Search
Close this search box.
Search
Close this search box.

ഇറാൻ മാധ്യമ പ്രവർത്തകന്റെ വധശിക്ഷ ഉന്നത കോടതി ശരിവെച്ചു

തെഹ്റാൻ: വിമത മാധ്യമ പ്രവർത്തകൻ റൂഹുല്ല സാമിനെതിരായ വധശിക്ഷ ഇറാൻ പരമോന്നത കോടതി ശരിവെച്ചു. 2017ൽ ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹ മാധ്യമങ്ങളെ ഉപയോ​ഗപ്പെടുത്തിയെന്നതാണ് റൂഹുല്ല സാമിനെതിരായി ചുമത്തിയിരിക്കുന്ന കുറ്റം. അതെ, ഈ കേസിൽ റെവല്യൂഷനറി കോടതി പുറപ്പെടുവിച്ച ശിക്ഷ സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട് -ജുഡീഷ്യറി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്ത വാർത്താ സമ്മേളനത്തിൽ ജുഡീഷ്യറി വക്താവ് ​ഗുലാം ഹുസൈൻ ഇസ്മാഈലി പറഞ്ഞു.

2019ൽ ഇറാഖിൽ വെച്ചാണ് സാം അറസ്റ്റ് ചെയ്യപ്പെടുന്നത്. സങ്കീർണമായ വ്യവഹാരത്തെ തുടർന്നാണ് സാമിനെ പിടികൂടിയതെന്ന് ഇസ് ലാമിക് റെവല്യൂഷനറി ​ഗാർഡ് കോർപ്സ് പറഞ്ഞു.

Related Articles