Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായുള്ള നേരിട്ടുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവെച്ചു

തെഹ്‌റാന്‍: സൗദി അറേബ്യയുമായുള്ള നേരിട്ടുള്ള ചര്‍ച്ച താല്‍ക്കാലികമായി രാജ്യം നിര്‍ത്തിവെച്ചതായി ഇറാന്‍ ഉന്നത സുരക്ഷാ ബോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് പ്രാദേശിക എതിരാളികള്‍ തമ്മിലുള്ള അഞ്ചാം ഘട്ട ചര്‍ച്ചക്ക് ഇറാഖ് ബുധനാഴ്ച ആതിഥേയത്വം വഹിക്കുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്‍ ശനിയാഴ്ച തുര്‍ക്കിയിലെ അന്റാലിയയിലെ നയതന്ത്ര ഫോറത്തില്‍ വ്യക്തമാക്കിയിരുന്നു.

കാരണം വ്യക്തമാക്കാതെ ഇറാന്‍ ഏകപക്ഷീയമായി ചര്‍ച്ച നിര്‍ത്തിവെച്ചതായി ഇറാനിലെ പരമോന്നത ദേശീയ സരുക്ഷാ സമിതിയുമായി ബന്ധപ്പെട്ട (SNSC) നൂര്‍ ന്യൂസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ച ഉടന്‍ തുടരാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി നേരത്തെ വിവിധ സന്ദര്‍ഭങ്ങളില്‍ അറിയിച്ചിരുന്നു.

ചര്‍ച്ചകള്‍ സംഘര്‍ഷം കുറക്കുമെന്ന് ഇരു രാഷ്ട്രങ്ങളും വ്യക്തമാക്കി. എന്നാല്‍, കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷ രാഷ്ട്രങ്ങള്‍ പങ്കുവെക്കുന്നില്ല.

2016ല്‍ ഇറാനില്‍, സൗദി അറേബ്യയുടെ എംബസി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്രബന്ധം വിച്ഛേദിക്കുന്നത്. സുന്നീ ഭൂരിപക്ഷ രാഷ്ട്രമായ സൗദി പ്രമുഖ ശീഈ നേതാവിനെ വധിച്ചതിനെ തുടര്‍ന്നായിരുന്നു എംബസിക്ക് നേരെ ആക്രമണമുണ്ടായത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles