Current Date

Search
Close this search box.
Search
Close this search box.

സ്‌ഫോടനത്തിന് പദ്ധതിയിട്ട ഇസ്രായേല്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്‍

തെഹ്‌റാന്‍: മധ്യ ഇറാന്‍ നഗരമായ ഇസ്ഫഹാനില്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ട ഇസ്രായേല്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്‍ രഹസ്യാന്വേഷണ സേന അറിയിച്ചു. ബോംബാക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രായേല്‍ ചാരസംഘടനയിലെ അംഗളെന്ന് സംശയിക്കുന്നവരെ പിടികൂടിയത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്തതായി ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം പ്രസ്താവയില്‍ലൂടെ ഞായറാഴ്ച രാത്രി അറിയിക്കുകയായിരുന്നു.

പിടികൂടിയവരുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഇറാന്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. സ്‌ഫോടനത്തിന് പദ്ധതയിട്ട സംഘത്തെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട നൂര്‍ ന്യൂസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ഫഹാനിലെ നാതന്‍സ് ആണവ സംവിധാനം ലക്ഷ്യമിട്ട് 2020ലും 2021ലും നാശനഷ്ടങ്ങളുണ്ടാക്കിയ വലിയ ആക്രമണം നടന്നിരുന്നു. ഇത് ‘ആണവ ഭീകരത’യാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles