Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായി ഔദ്യോഗിക ചര്‍ച്ചക്ക് തയാറെന്ന് ഇറാന്‍

തെഹ്‌റാന്‍: സൗദി അറേബ്യയുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഈയിടെ ഇരുരാഷ്ട്രങ്ങളും ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇറാന്റെ പ്രതികരണം. ബഗ്ദാദില്‍ ഏപ്രില്‍ 9ന് ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്‌സാദ തിങ്കളാഴ്ച തയാറായില്ല -അല്‍ജസീറ തിങ്കളാഴ്ച രിപ്പോര്‍ട്ട് ചെയ്തു.

പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്ന ചരിത്രമുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തെയും, റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയെയും പരാമര്‍ശിച്ച് ഖത്തീബ്‌സാദ പറഞ്ഞു.

സൗദിയുമായുള്ള ചര്‍ച്ചയെ ഇറാന്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. ഇത് ഇരുരാജ്യങ്ങളിലെ ജനതക്കും, സമാധാനത്തിനും,,സ്ഥിരതക്കും പ്രയോജനപ്രദമാണ്. ഈയൊരു ചിന്ത തുടരുന്നതാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 ജനുവരി മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഔദ്യോഗികമായി നയതന്ത്രബന്ധമുണ്ടായിരുന്നില്ല. ശീഈ നേതാവിനെ സൗദി വധിച്ചതിനെ തുടര്‍ന്ന് ഇറാനിലെ സൗദി എംബസി തകര്‍പ്പെടുകയും, ശേഷം ബന്ധം വിച്ഛേദിക്കപ്പെടുകയുമായിരുന്നു.

Related Articles