Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നത് ഇറാന്‍ പുനഃരാരംഭിച്ചു

തെഹ്‌റാന്‍: പുതിയ അഫ്ഗാന്‍ സര്‍ക്കാറിന്റെ ആവശ്യപ്രകാരം ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ധനം അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇറാന്‍ പുനഃരാരംഭിച്ചതായി ഇറാന്‍ ഉദ്യോഗസ്ഥര്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യു.എസ് പിന്മാറ്റം അഫ്ഗാനിലെ പുതിയ ഭരണകൂടത്തിന് ഉപരോധിക്കപ്പെട്ട ഇറാനില്‍ നിന്ന് ഇന്ധനം കൂടുതല്‍ പരസ്യമായി വാങ്ങാന്‍ അധികാരം നല്‍കുന്നതായി നിലവിലെ ഭരണകൂടം കാണുന്നു.

20 വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ്, സഖ്യകക്ഷി സൈന്യങ്ങള്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച സുന്നി വിഭാഗമായ താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് താലിബാന്‍ അധികാരത്തിലിരുന്ന സമയത്തെ കടുത്ത ഇസ്‌ലാമിക വ്യാഖ്യാനത്തിലേക്കുള്ള തിരിച്ചുപോക്കും, പ്രതികാര നടപടിയും ഭയന്ന് നിരവധി അഫ്ഗാനികള്‍ രാജ്യം വിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ പെട്രോള്‍ വില ടണ്ണിന് 900ഡോളര്‍ എത്തിയിരിക്കുകയാണ്.

വില ഉയരുന്നത് തടയുന്നതിന് നിലവിലെ താലിബാന്‍ ശീഈ ഇറാനോട് വ്യാപാരികള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് തുടരാവുന്നതാണെന്ന് താലിബാന്‍ ഇറാന് അയച്ച സന്ദേശത്തില്‍ പറയുന്നതായി ഇറാന്‍ എണ്ണ, വാതക, പെട്രോകെമിക്കല്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ടേര്‍സ് വക്താവും ബോര്‍ഡ് അംഗവുമായ ഹാമിദ് ഹുസൈനി റോയിറ്റേഴ്‌സിനോട് പറഞ്ഞു.

Related Articles