Current Date

Search
Close this search box.
Search
Close this search box.

ആണവ കരാറിനുള്ള മാക്രോണിന്റെ ആഹ്വാനം; തള്ളിക്കളഞ്ഞ് ഇറാന്‍

തെഹ്‌റാന്‍: ഇറാനുമായി പുതിയ ആണവ കരാറിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയെ ഇറാന്‍ തള്ളിക്കളഞ്ഞതായി അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ സുരക്ഷാ സമിതി പ്രമേയം 2231 അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്ത ബഹുമുഖ അന്താരാഷ്ട്ര കരാറാണ് സംയുക്ത സമഗ്ര പദ്ധതിയെന്ന് (Joint Comprehensive Plan of Action) വിളിക്കുന്ന ആണവ കരാറെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്‌സാദ പറഞ്ഞു. വളരെ പെട്ടെന്നുള്ളതും അവിവേകവുമായ നിലപാടില്‍ നിന്ന് മാക്രോണ്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സൗദി ഇടപെടണമെന്ന് മാക്രോണ്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള വലിയ തോതിലുള്ള ആയുധ വില്‍പനയെ കുറിച്ച് ഫ്രാന്‍സിന് ആശങ്കയുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ നയങ്ങള്‍ നല്ല രീതിയില്‍ പരിശോധിക്കേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെയും ഫ്രഞ്ചിലെയും ആയുധങ്ങള്‍ ആയിരക്കണക്കിന് യമനികളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. അത് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുടെ സുപ്രധാന കാരണം കൂടിയാണ്. ഫ്രാന്‍സ്, യു.കെ, യു.എസ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുളള ആയുധ കയറ്റുമതിയുടെ ഒഴുക്ക് തടയാതെ മേഖലയില്‍ സ്ഥിരതയും സമാധാനവും പ്രതീക്ഷിക്കാന്‍ കഴിയില്ല -ഖത്തീബ്‌സാദ പറഞ്ഞു.

Related Articles