Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: ഇന്റര്‍നെറ്റ് നിയന്ത്രണ ബില്‍ പാര്‍ലമെന്റ് നീട്ടിവെച്ചു

തെഹ്‌റാന്‍: വിവാദമായ ഇന്റര്‍നെറ്റ് നിയന്ത്രണ ബില്ലിന്റെ അവലോകനം ഇറാന്‍ പാര്‍ലമെന്റ് നീട്ടിവെച്ചു. ഇത് രാജ്യത്തെ കൂടുതല്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലേക്ക് നയിക്കുമെന്ന് മന്ത്രിമാരും, പൗരന്മാരും, ബിസിനസ്സുകാരും വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്.

‘സൈബര്‍ ഇടങ്ങളിലെ ഉപയോക്താക്കളെ പരിരക്ഷിക്കുക, സമൂഹ മാധ്യമങ്ങളെ സംഘടിപ്പിക്കുക’ എന്ന തലക്കെട്ടില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ബില്‍ ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. ഇതിനകം പ്രമുഖ ആഗോള സേവനങ്ങള്‍ നിരോധിക്കപ്പെട്ട രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങളാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫിനും പ്രസിഡന്റ് ഇബ്‌റാഹീം റഈസിക്കും അയച്ച കത്തില്‍ വാര്‍ത്താ വിനിമയ-സാങ്കേതിക മന്ത്രി മുഹമ്മദ് ജവാദ് ആദരി ജഹ്‌റമി ബില്ലിനെ വിമര്‍ശിച്ചു. നിയമനിര്‍മാണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ അപേക്ഷക്ക് അഞ്ച് ലക്ഷം ഒപ്പുകള്‍ ലഭിച്ചിട്ടുണ്ട്.

Related Articles