Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഭീഷണി വകവെക്കാതെ ഇറാന്റെ മൂന്നാമത്തെ എണ്ണക്കപ്പലും വെനസ്വേലയില്‍

കാരക്കാസ്: അമേരിക്കയുടെ ഭീഷണി വകവെക്കാതെ ഇറാന്റെ മൂന്നാമത്തെ എണ്ണക്കപ്പല്‍ വെനസ്വേലയിലെത്തി. വെനസ്വേലയിലേക്ക് ഗ്യാസ്, എണ്ണ ഉത്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് യു.എസ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പെറ്റൂണിയ എന്ന എണ്ണക്കപ്പല്‍ വെനസ്വേലയിലെ എക്കണോമിക് സോണിലെ ഓയില്‍ ടെര്‍മിനലില്‍ എത്തിയതെന്ന് വെനസ്വേല അധികൃതര്‍ അറിയിച്ചു.

ഫാക്‌സണ്‍,ക്ലാവല്‍ എന്നീ പേരുകളിലുള്ള രണ്ട് കപ്പലുകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തിച്ചേരുമെന്നും ജൂണ്‍ ഒന്നിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു. എണ്ണക്ക് കടുത്ത ക്ഷാമം അനുഭവിക്കുന്ന വെനസ്വേലയിലേക്ക് 1.5 മില്യണ്‍ ബാരല്‍ എണ്ണയും വാതകങ്ങളുമാണ് കപ്പലില്‍ ഇറാന്‍ എത്തിച്ചു നല്‍കിയത്.

Related Articles