Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ യു.എസ് പ്രതിനിധിക്ക് ഉപരോധം ഏർപ്പെടുത്തി ഇറാൻ

തെഹ്റാൻ: ഇറാന്റെ ഇറാഖിലെ പ്രതിനിധിയെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പകരം ചോദിച്ച് ഇറാഖിലെ യു.എസ് പ്രതിനിധിക്ക് ഉപരോധം ഏർപ്പെടുത്തി ഇറാൻ. രാജ്യ താൽപര്യത്തിനെതിരായ അമേരിക്കയുടെ തീവ്രവാദ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

സർക്കാറിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾക്കെതിരായി തീവ്രവാദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, ധനസഹായം നൽകുകയും, നേതൃത്വം കൊടുക്കകുയും ചെയ്യുന്നതിന് മാത്യൂ ടുള്ളറും മറ്റ് രണ്ട് യു.എസ് നയതന്ത്ര പ്രതിനിധികളും ഫലപ്രദമായി പ്രവർത്തിച്ചിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനിയിൽ പറഞ്ഞു.

Related Articles