Current Date

Search
Close this search box.
Search
Close this search box.

മുന്‍ ഉപ പ്രതിരോധ മന്ത്രി അലി റിദയെ ഇറാന്‍ തൂക്കികൊന്നു

തെഹ്‌റാന്‍: മുന്‍ ഉപ പ്രതിരോധ മന്ത്രി അലി റിദ അക്ബരിയുടെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കി. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് ചാരപ്പണി നടത്തിയതിന്റെ പേരിലാണ് ഇറാന്‍ വധശിക്ഷ നടപ്പിലാക്കിയത്. ബ്രിട്ടീഷ്-ഇറാന്‍ പൗരനായ അലി റിസ അക്ബരിയുടെ വധശിക്ഷ ശനിയാഴ്ച രാവിലെ നടപ്പിലാക്കിയതായി ജുഡീഷ്യറിയുടെ ഔദ്യോഗിക വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ രഹസ്യാന്വേഷണ സേവനങ്ങളെ തടയാന്‍ സ്ഥാപിച്ച എം.ഐ 6-ല്‍ നിന്ന് അലി റിദക്ക് പരിശീലനം ലഭിക്കുകയും ഓസ്‌ട്രേലിയ, യു.എ.ഇ ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളില്‍ അദ്ദേഹം രഹസ്യാന്വേഷണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തതായി ഇറാന്‍ പറഞ്ഞു. തന്റെ രാജ്യത്തെ ഒറ്റിയതിന് പ്രതിഫലമായി കിട്ടിയതാണ് ബ്രിട്ടീഷ് പൗരത്വമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളെ മാനിക്കാത്ത പ്രാകൃത ഭരണകൂടം നടപ്പിലാക്കിയ ക്രൂരവും ഭീരുത്വപരവുമായ നടപടിയാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles