Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്റെ മിസൈലാക്രമണം

തെഹ്‌റാന്‍: ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കാനുള്ള വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറാന്റെ മിസൈലാക്രമണം. കഴിഞ്ഞ ദിവസമാണ് ഇറാന്‍ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചത്.

ബദ്ധശത്രുവായ ഇസ്രയേലിനുള്ള മുന്നറിയിപ്പാണെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ച് ദിവസത്തെ സൈനിക പരിശീലനത്തിനൊടുവിലാണ് ിറാന്റെ അര്‍ദ്ധസൈനിക ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) 16 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഇസ്രായേല്‍ മേഖലയില്‍ ഉയര്‍ത്തിയ ഭീഷണികളോട് പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് മിസൈല്‍ അഭ്യാസങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് നേതൃത്വം പറഞ്ഞു.

രാജ്യത്തിന്റെ തെക്ക് ഭാഗമായ ഇമാദ്, ഗദര്‍, സെജ്ജില്‍, സല്‍സല്‍, ദെസ്ഫുള്‍, സോള്‍ഫഗര്‍ എന്നിവയും അവയുടെ പരിധികളായ 350 മുതല്‍ മുതല്‍ 2,000 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഇര്‍ന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles