Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ ഭൂകമ്പം: നാനൂറോളം ആളുകള്‍ക്ക് പരുക്ക്

തെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 387 പേര്‍ക്ക് പരുക്കേറ്റു. ഇറാനിയന്‍ നഗരമായ സാര്‍പോള്‍ ഇ സഹാബില്‍ ആണ് ഞായറാഴ്ച ഭൂകമ്പം അനുഭവപ്പെട്ടത്. 24 അഗ അടിയന്തിര സഹായ സംഘം മേഖലയിലെത്തി രക്ഷാപ്രവര്‍ത്തിനം നടത്തി.

ഭൂകമ്പത്തില്‍ ആരും തന്നെ മരിച്ചിട്ടില്ലെന്ന് റെഡ് ക്രസന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ അരാഷ് ലാഹോനിയെ ഉദ്ധരിച്ച് ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വത മേഖലയിലാണ് ഭൂകമ്പമുണ്ടായത്. പര്‍വതങ്ങള്‍ തകര്‍ന്നിട്ടുണ്ട്. യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് പ്രകമ്പനത്തിന്റെ തീവ്രത പുറത്തുവിട്ടത്. 65 കിലോമീറ്റര്‍ വിസ്തൃതിയില്‍ പ്രകമ്പനമുണ്ടായി.

Related Articles