Current Date

Search
Close this search box.
Search
Close this search box.

ഏത് ആക്രമണത്തെയും ഇറാന്‍ സ്വയം പ്രതിരോധിക്കും വിദേശകാര്യ മന്ത്രി

ബാഗ്ദാദ്: എല്ലാ സൈനിക സാമ്പത്തിക ഉപരോധത്തെയും ആക്രമണത്തെയും പ്രതിരോധിക്കാന്‍ ഇറാന്‍ സ്വയം ശേഷിയുണ്ടെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ സംരക്ഷിക്കാന്‍ കരാറില്‍ ഒപ്പുവെച്ച യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് വിദേശകാര്യ മന്ത്രി മുഹമ്മദ് അലി അല്‍ ഹാകിമുമായി ബാഗ്ദാദില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാരിഫ്. ഗള്‍ഫ് അറബ് അയല്‍രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം സ്ഥാപിക്കാനാണ് ഇറാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അവരുമായി ആക്രമണ രഹിത കരാറില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ തയാറായത്.

യു.എസും ഇറാനും തമ്മിലുള്ള തര്‍ക്കത്തിന് മധ്യസ്ഥ വഹിക്കാന്‍ അയല്‍ രാജ്യമെന്ന നിലയില്‍ ഇറാഖ് തയാറാണെന്ന് അലി അല്‍ ഹാകിം പറഞ്ഞു. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ഫലപ്രദമാണെന്ന് ഇറാഖ് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles