Current Date

Search
Close this search box.
Search
Close this search box.

ഖാംനഈയെ പരിഹസിച്ച് ചാര്‍ലി ഹെബ്ദോ; പ്രതിഷേധവുമായി ഇറാന്‍

തെഹ്‌റാന്‍: പ്രവാചക കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച് കുപ്രസിദ്ധി നേടിയ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍. ഇത്തവണ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെയാണ് പരിഹസിച്ച് കാരിക്കേച്ചറുമായി ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ചത്. പിന്നാലെ പ്രതിഷേധവുമായി ഇറാന്‍ രംഗത്തെത്തി.

2015ല്‍ പാരിസിലെ മാഗസിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ എട്ടാം വാര്‍ഷികത്തിലാണ് ഈ ലക്കം പ്രസിദ്ധീകരിച്ചത്. ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് അലി ഖംനഈയെ

ഖാംനഈയെയും മറ്റ് മുതിര്‍ന്ന പുരോഹിതന്മാരെയും പ്രതിഷേധക്കാരുടെ ആരാച്ചാരായി ചിത്രീകരിക്കുകയും ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായുമാണ് ചിത്രീകരിച്ചത്. ലോകമെമ്പാടുമുള്ള 300-ലധികം അപേക്ഷകള്‍ ലഭിച്ച മത്സരത്തിന്റെ ഭാഗമായാണ് കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചത്.

ഇറാന്റെ പരമോന്നത നേതാവിന്റെ കാരിക്കേച്ചറുകള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ തെഹ്റാനിലെ ഒരു ഫ്രഞ്ച് ഗവേഷണ സ്ഥാപനം അടച്ചുപൂട്ടുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇറാന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

‘ഫ്രാന്‍സുമായുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഇറാനില്‍ ഫ്രഞ്ച് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും പരിശോധിക്കുന്നതിനും, മന്ത്രാലയം ഇറാനിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യപടിയായി അവസാനിപ്പിക്കുകയാണ്.’ ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിലെ ഫ്രഞ്ച് അംബാസഡര്‍ നിക്കോളാസ് റോഷെയെ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.

‘അധിക്ഷേപങ്ങളുടെയും വിദ്വേഷത്തിന്റെയും ഈ പ്രചാരണം തുടരുന്നത് തടയാന്‍ ആവശ്യമായതും ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്ന്’ ബുധനാഴ്ച ഫ്രഞ്ച് അധികാരികളോട് പാരീസിലെ ഇറാന്‍ എംബസി ആവശ്യപ്പെട്ടു.

Related Articles