Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറാണെന്ന് സൗദി അറേബ്യ

തെഹ്‌റാന്‍: നേരിട്ടുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സൗദി അറേബ്യ തയാറെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. പ്രാദേശിക എതിരാളികളായ ഇറാനും സൗദി അറേബ്യക്കുമിടയില്‍ മധ്യസ്ഥ ശ്രമത്തിന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി ഇറാനിലെത്തി ഒരു ദിവസത്തിന് ശേഷമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരിക്കുന്നത്.

ബഗ്ദാദില്‍ നയതന്ത്ര തല ചര്‍ച്ച തുടരുന്നതിന് സൗദി സന്നദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖത്തീബ്‌സാദ മാധ്യമപ്രവര്‍ത്തകരോട് തിങ്കളാഴ്ച പറഞ്ഞു. തീയതിയെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. 2021 ഏപ്രിലില്‍ സൗദി അറേബ്യക്കും ഇറാനുമിടയില്‍ ഇറാഖ് നേരിട്ടുള്ള ചര്‍ച്ച നടത്തിയിരുന്നു. ഏറ്റവും അവസാനമായി 2022 ഏപ്രിലിലാണ് അഞ്ചാം ഘട്ട ചര്‍ച്ച നടന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles