Current Date

Search
Close this search box.
Search
Close this search box.

ആണവ കരാർ: ചർച്ചക്ക് താൽപര്യം പ്രകടിപ്പിച്ച് ഇറാനും യു.എസും

വാഷിങ്ടൺ: യു.എസ് അവസാനിപ്പിക്കേണ്ട ഉപരോധങ്ങളും, ഇറാൻ സ്വീകരിക്കേണ്ട നടപടികളും കേന്ദ്രീകരിച്ചായിരിക്കും 2015ലെ ആണവ കരാറിലേക്ക് മടങ്ങാനുള്ള ഇരുരാഷ്ട്രങ്ങളുടെ പരോക്ഷ ചർച്ചയെന്ന് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥൻ ജേക്ക് സള്ളിവൻ. ഇറാനികൾ ഉൾപ്പെടെ എല്ലാ വിഭാ​ഗങ്ങളും ഉപരോധം നിയന്ത്രിക്കുന്നതിലും, ജെ.സി.പി.ഒ.എയിലേക്ക് (Joint Comprehensive Plan of Action) തിരിച്ചുപോകുന്നതിലും ​ഗൗരവമായ ചർച്ചക്ക് താൽപര്യം പ്രകടിപ്പിക്കുന്നതായി ഞങ്ങൾ കാണുന്നു -യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വെള്ളിയാഴ്ച പറഞ്ഞു.

ബഹ്റൈൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുത്ത ഈ ആഴ്ച ആരംഭിച്ച വിയന്നയിലെ മൂന്നാം ഘട്ട ചർച്ചയെ തുടർന്ന് സള്ളിവൻ യു.എസ് സംഘത്തോട് അഭിപ്രായങ്ങൾ പങ്കുവെക്കുകയായിരുന്നു.

ഈയൊരവസ്ഥയിൽ ചർച്ചയുടെ ഉള്ളടക്കം ഞാൻ വിശദീകരിക്കുന്നില്ല. കാരണം അത് കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇതിപ്പോഴും വിയന്ന കരാറിൽ അവസാനിക്കുമോയെന്ന് തീർച്ചയില്ല -അദ്ദേഹം ആസ്പൻ സെക്യൂരിറ്റി ഫോറം വെബിനാറിനോട് പറഞ്ഞു.

Related Articles