Current Date

Search
Close this search box.
Search
Close this search box.

ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പുസ്തക പ്രസാധനാലയമായ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസിന്റെ (ഐ.പി.എച്ച്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാല പ്രൊഫസര്‍ സല്‍മാന്‍ സയ്യിദ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു.

മുസ്‌ലിം ഉമ്മത്ത് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപെടണമെങ്കില്‍ വിമര്‍ശനാത്മക വായനയും ചിന്തയും അനിവാര്യമാണെന്ന് പ്രമുഖ സല്‍മാന്‍ സയ്യിദ് അഭിപ്രായപെട്ടു. പ്രത്യക്ഷ കൊളോണിയലിസം ലോകത്ത് അവസാനിച്ചുവെങ്കിലും കൊളോണിയല്‍ വംശീയ ഘടന തന്നെയാണ് ഇന്നും ലോകത്ത് അധീശത്തം വാഴുന്നത്. ആ വംശീയ ഘടനയേ തിരിച്ചറിയുക എന്നത് വിമര്‍ശനാത്മക ചിന്തയുടെയും വായനയയുടെ പ്രധാന ഘടകമാണ്.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സ ആദതുല്ല ഹുസൈനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി 31 വരെ ഐ പി എച്ച് ഷോറൂമുകളില്‍ നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ ടി ആരിഫലി നിര്‍വഹിച്ചു. ഖുര്‍ആനോടുള്ള സമീപനം എങ്ങിനെയായിരിക്കണം എന്ന വികെ അലിയും പികെ ജമാലും വിവര്‍ത്തനം ചെയ്ത ഡോ.യൂസുഫുല്‍ ഖറദാവിയുടെ പുതിയ പുസ്തകം, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ. അലി ഖറദാഗി പ്രകാശനം ചെയ്തു. ഡോ അബ്ദുസ്സലാം വാണിയമ്പലം രചിച്ച ‘സലഫിസം ചരിത്രം വര്‍ത്തമാനം’ എന്ന പുസ്തകം ഒ. അബ്ദുറഹ്മാന്‍ പ്രകാശനം ചെയ്തു. ഡി സി രവി, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ ,എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ. കൂട്ടില്‍ മുഹമ്മദലി സ്വാഗതവും കെ ടി ഹുസൈന്‍ നന്ദിയും പറഞ്ഞു. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നത്.

 

Related Articles