Current Date

Search
Close this search box.
Search
Close this search box.

‘അമേരിക്കന്‍ നടപടി ക്രിമിനല്‍ ആക്രമം’; അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണങ്ങള്‍

ബാഗ്ദാദ്: അമേരിക്ക ഇറാഖില്‍ നടത്തിയ സൈനിക നടപടിയിലൂടെ ഇറാന്‍ സൈനിക മേധാവിയെ കൊലപ്പെടുത്തിയതില്‍ അപലപനം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍ രംഗത്ത്. അമേരിക്കയുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് വിവിധ ലോക,അറബ് രാജ്യങ്ങള്‍ പ്രസ്താവിച്ചു. ഇറാന്‍,സിറിയ,ഇറാഖ്,ഫലസ്തീന്‍,ചൈന,ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേര അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. ബോംബിങ്ങില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് (IRGC) തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നു. ഇറാഖില്‍ ഇറാന്റെ പിന്തുണയുള്ള പ്രമുഖ സായുധ സൈനിക സംഘമാണ് റെവല്യൂഷനറി ഗാര്‍ഡ്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിക്കുകുയും ചെയ്തിരുന്നു. ‘ഇത് അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനമാണ്’ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാഖ് സൈനിക കമാന്‍ഡര്‍ അബൂ മഹ്ദി അടക്കം ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles