Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല: പുടിന്‍

മോസ്‌കോ: പ്രവാചക നിന്ദയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍പ്പെടുത്താനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കണക്കാക്കാനാകിലല്, അത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും ഇസ്ലാം മതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും പുടിന്‍ പറഞ്ഞു. വാര്‍ഷിക വാര്‍ത്താസമ്മേളനത്തിനിടെയാണ് പുടിന്റെ പ്രതികരണം.

പ്രവാചകനിന്ദ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്ര പ്രതികാര നടപടികള്‍ക്കിടയാക്കുകയാണ് ചെയ്യുകയെന്നും പ്രവാചകനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരിസിലെ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടി പുടിന്‍ പറഞ്ഞു.

കലാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം അംഗീകരിക്കാവുന്നതാണെന്നും എന്നാല്‍ അത് മറ്റു സ്വാതന്ത്ര്യങ്ങളെ ലംഘിച്ചാകരുതെന്നും പറഞ്ഞു. കലാ ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങള്‍ക്കും അതിന്റേതായ പരിധിയുണ്ട്. റഷ്യ ഒരു ബഹുമത, ബഹുസ്വര രാഷ്ട്രമായി മാറിയിട്ടുണ്ടെന്നും അതിനാല്‍ പരസ്പരം മറ്റുള്ളവരുടെ പാരമ്പര്യങ്ങളെയെല്ലാം ബഹുമാനിക്കുന്നവരാണ് റഷ്യക്കാരെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles