Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ മുസ്ലിംകള്‍ക്കെതിരെ ശിക്ഷകള്‍ ദുര്‍വിനിയോഗം ചെയ്യുകയാണ്: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ന്യൂഡല്‍ഹി: നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയിലെ അധികാരികള്‍ അധിക്ഷേപകരവുമായ ശിക്ഷകള്‍ കൂടുതലായി ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.

വെള്ളിയാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സംഘടന ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം നേരിടുന്ന പീഡനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
ഒക്ടോബര്‍ മൂന്നിന് നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ ഉത്സവത്തിലേക്ക് കല്ലെറിഞ്ഞതായി ആരോപിച്ച് ഗുജറാത്തിലെ ഖേഡ ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുസ്ലീം യുവാക്കളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രസ്താവന പുറത്തുവരുന്നത്.

വലിയ വടിയെടുത്ത് പുറുഷന്മാരെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന വീഡിയോയില്‍ പുരുഷന്മാരോട് പൊതുജനങ്ങളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നതായും കാണുന്നുണ്ട്. പിന്നീട് അവരെ ഖേഡ പോലീസ് ബസിലേക്ക് കയറ്റി. സംഭവത്തിന്റെ വീഡിയോകള്‍ ‘ചില സര്‍ക്കാര്‍ അനുകൂല ടെലിവിഷന്‍ വാര്‍ത്താ ശൃംഖലകളില്‍’ പ്രശംസിക്കപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആരോപിച്ചു.

വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സംഘടന വിമര്‍ശിച്ചു.

 

Related Articles