Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: പ്രതിഷേധത്തെത്തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയതു

ഹൈദരാബാദ്: പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ഹൈദരാബാദിലെ ബി.ജെ.പി എം.എല്‍.എ രാജസിങിനെ ഹൈദരാബാദ് പൊലിസ് അറസ്റ്റ് ചെയ്തു. സിങിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ചൊവ്വാഴ്ച പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായത്. സസ്പെന്‍ഡ് ചെയ്തിരിക്കുന്ന ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയുടെ സമാന പരാമര്‍ശം തന്നെയാണ് അദ്ദേഹവും ആവര്‍ത്തിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് യുട്യൂബില്‍ സിംഗ് പുറത്തുവിട്ട 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലീം സംഘടനകള്‍ തിങ്കളാഴ്ച രാത്രി നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിക്കും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ക്കും എതിരെയും അദ്ദേഹം അധിക്ഷേപം നടത്തുന്നുണ്ട്.
ആഗസ്റ്റ് 20 വെള്ളിയാഴ്ച ഹൈദരാബാദ് നഗരത്തില്‍ ഫറൂഖിയുടെ ഷോ തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സിങ്ങിനെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു, പരിപാടി പിന്നീട് സമാധാനപരമായി നടന്നു.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വീഡിയോ പുറത്തുവന്നത്, രണ്ട് തവണ ബി.ജെ.പി ടിക്കറ്റില്‍ എം.എല്‍.എയായ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അപലപിച്ച് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധം ഇപ്പോഴും തുടരുന്നതിനാല്‍ ചൊവ്വാഴ്ച ദബീര്‍പുര പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

‘ഞാന്‍ ഇത്തരത്തില്‍ സംസാരിക്കുന്ന ആദ്യ വീഡിയോയാണിത്. എന്താണ് കാരണം? കാരണം ഒരാള്‍ എന്റെ ഭഗവാന്‍ രാമനെയും സീതാ മാതാവിനെയും അധിക്ഷേപിച്ചു. അവന്‍ എന്റെ ദൈവങ്ങളെ വെച്ച് കോമഡി ചെയ്തു, ഇന്ന്, എനിക്ക് മറ്റ് വഴികളൊന്നുമില്ല, ഞാന്‍ നിങ്ങളുടെ മാതാവിനെയും കോമഡി ചെയ്യുന്നു. ഇതാണ് എന്റെ വേദന,” സിംഗ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles