Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷത്തിന്‍ കാലത്ത് മതമൈത്രി വിളിച്ചോതിയ പള്ളി ഉദ്ഘാടനം

കീഴുപറമ്പ്: നാട്ടിലാകെ സംഘപരിവാര്‍ ശക്തികളും അവര്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ സംഘടനകളും ദിനേന മതമൈത്രി തകര്‍ക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നത്. ന്യൂനപക്ഷ മതസമുദായങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചാരണങ്ങളും അവരുടെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പരസ്യമായി ആഹ്വാനം നല്‍കുകയും ചെയ്യുന്ന കാലത്ത് മതമൈത്രി വിളിച്ചോതി വ്യത്യസ്ത മാതൃക തീര്‍ക്കുകയാണ് മലപ്പുറം ജില്ലയിലെ തൃക്കളയൂര്‍ എന്ന ഗ്രാമം.

ഇവിടെ കഴിഞ്ഞ ദിവസം പുതുക്കി പണിത പള്ളിയുടെ ഉദ്ഘാടനവും സമൂഹ നോമ്പ് തുറയും നാടിനാകെ ഉത്സവമായിരുന്നു. ജാതി-മത-സമുദായ ഭേദമന്യേ ഗ്രാമത്തിംെ മുഴുവന്‍ ജനങ്ങളും പള്ളിമുറ്റത്തേക്കൊഴുകുന്ന കാഴ്ചയാണ് തൃക്കളയൂരില്‍ കാണാന്‍ സാധിച്ചത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍, വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാന തീര്‍ത്ഥ, മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ.സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ തുടങ്ങിയവരാണ് പള്ളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മാനവ മൈത്രി സന്ദേശം നല്‍കിയത്. അതിനാല്‍ തന്നെ തൃക്കളയൂരിലെ നവീകരിച്ച മസ്ജിദുല്‍ ബുഷ്‌റ ഉദ്ഘാടന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ മത സൗഹൃദ സംഗമ വേദിയായി മാറുകയായിരുന്നു. മൂന്ന് അതിഥികളും ചേര്‍ന്ന് പള്ളി വളപ്പില്‍ സൗഹൃദ മരം നട്ട ശേഷമാണ് സംഗമം തുടങ്ങിയത്.

മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഇഫ്ത്താര്‍ സംഗമത്തിന്റെ ഭാഗമായി. മത, ജാതി ചിന്തകള്‍ക്കതീതമായി ആയിരത്തോളം പേരാണ് ഇഫ്ത്താര്‍ വിരുന്നില്‍ പങ്ക് ചേര്‍ന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യന്‍ ‘മദ’ മിളകി കൊമ്പുകോര്‍ക്കുന്ന കലി കാലത്ത് നവീകരിച്ച പള്ളിയുടെ ഉദ്ഘാടന ചടങ്ങ് സ്‌നേഹം, കരുണ, സഹകരണം, സഹവര്‍ത്തിത്വം എന്നിവയുടെ സംഗമവേദിയായി എന്നാണ് നാട്ടുകാരൊന്നടങ്കം പറഞ്ഞത്. പൂര്‍ണമായും തദ്ദേശീയരുടെ സാമ്പത്തിക പിന്തുണയില്‍ 35 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പള്ളി നവീകരണം പൂര്‍ത്തിയാക്കിയത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles