Current Date

Search
Close this search box.
Search
Close this search box.

യു.എസില്‍ മുസ്‌ലിംകളെ നിര്‍ബന്ധിപ്പിച്ച് പന്നിയിറച്ചി കഴിപ്പിക്കുന്നതായി പരാതി

മിയാമി: അമേരിക്കയില്‍ മുസ്‌ലിംകളായ തടവുകാരെ നിര്‍ബന്ധിപ്പിച്ച് പന്നിയിറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷണങ്ങളും കഴിപ്പിക്കുന്നതായി പരാതി. യു.എസ് പ്രതിനിധി സഭാംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

മിയാമിയിലെ Immigration and Customs Enforcement (ICE) തടവുകേന്ദ്രത്തിലാണ് മുസ്‌ലിംകളായ തടവുകാര്‍ക്ക് നിരന്തരം പന്നിയിറച്ചിയും കലാവധി കഴിഞ്ഞ ഭക്ഷണങ്ങളും നല്‍കുന്നതായി ആരോപണമുള്ളത്. ആഗസ്റ്റ് ആദ്യത്തില്‍ യു.എസ് പ്രതിനിധി സഭാംഗങ്ങളായ ഇല്‍ഹാന്‍ ഉമറും റാഷിദ തലൈബയുമാണ് പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരോടൊപ്പം മറ്റ് 27 യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും ചേര്‍ന്ന് വിഷയത്തില്‍ യു.എസ് ആഭ്യന്തര സുരക്ഷാകാര്യാലയത്തിന് കത്തയക്കുകയായിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് Department of Homeland Security (DHS)ക്ക് അയച്ച കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തടങ്കല്‍ കേന്ദ്രത്തിന് മേല്‍നോട്ടം വഹിക്കുന്നത് ആഭ്യന്തര കാര്യാലയമാണ്. കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ കേടായ ഭക്ഷണവും പന്നിയിറച്ചിയും മാത്രമാണ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കുന്നതെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഓഗസ്റ്റ് 19നും പരാതി സമര്‍പ്പിച്ചിരുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് ഐ.സി.ഇ രംഗത്തെത്തി. വ്യക്തികള്‍ക്ക് അവരുടെ മതപരമായ ഭക്ഷണരീതികള്‍ തുടര്‍ന്നുപോരാനുള്ള അവസരം നിഷേധിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് ഐ.സി.ഇ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

 

Related Articles