Current Date

Search
Close this search box.
Search
Close this search box.

കണ്ണൂരില്‍ പള്ളിക്കുള്ളില്‍ സാമൂഹ്യവിരുദ്ധര്‍ ചാണകം വിതറി

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ മാര്‍ക്കറ്റിനുള്ളിലെ മൊയ്തീന്‍ പള്ളിക്കുള്ളില്‍ ചാണകം വിതറി. സാമൂഹ്യവിരുദ്ധരായ മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പള്ളിക്കമ്മിറ്റിക്കാരെ വിവരമറിയിക്കുകയും അവര്‍ പൊലിസില്‍ വിവരമറിയിക്കുകഉം ചെയ്തു. സുപ്രഭാതം പത്രം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ തുടങ്ങിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.

Related Articles