Current Date

Search
Close this search box.
Search
Close this search box.

പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന് വെടിയേറ്റു വ്യാഴാഴ്ച വസീറാബാദില്‍ നടന്ന റാലിക്കിടെയാണ് അജ്ഞാതരില്‍ നിന്നും വെടിയേറ്റത്. അദ്ദേഹത്തിന് ചെറിയ പരുക്കുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് നടത്തിവരികയായിരുന്നു.

കുറ്റവാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ സുരക്ഷിതനാണെന്നും പി.ടി.ഐ നേതാവ് അസ്ഹര്‍ മഷാനി പറഞ്ഞു. ‘ഇമ്രാന്‍ ഖാന്‍ സാബ് സുരക്ഷിതനാണ്. ഗ്രൗണ്ട് ടീം നല്‍കിയ വിവരമനുസരിച്ചാണ് പ്രതിയെ പിടികൂടിയത്. അല്ലാഹു ചൗക്ക് വസീറാബാദിന് സമീപമാണ് സംഭവം,’ മഷ്വാനി ട്വിറ്ററില്‍ കുറിച്ചു.

Related Articles