Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: പശ്ചിമേഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ഐ.എം.എഫ്

വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധി പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അതിഗുരുതരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) റിപ്പോര്‍ട്ട്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നാണ് യു.എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയും കൊറോണ വൈറസ് സാമ്പത്തിക വ്യവസ്ഥയെയും സാരമായി ബാധിക്കും. പ്രത്യേകിച്ചും എണ്ണ വില ഇടിഞ്ഞതും ഇതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ഓടെ പശ്ചിമേഷ്യന്‍-വടക്കന്‍ ആഫ്രിക്കന്‍ സമ്പദ്‌വ്യവസ്ഥ 3.3 ശതമാനമായി ചുരുങ്ങുമെന്നും ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എകണോമിക ഔട്‌ലുക്കില്‍ പറയുന്നു. ഇതിനിടെ അഭയാര്‍ത്ഥി പ്രശ്‌നവും ഗുരുതര മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതിസന്ധിയുടെ ആഴവും കാലാവധിയും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഈ പകര്‍ച്ചവ്യാധി പ്രദേശത്തിന്റെ തൊഴിലില്ലായ്മ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ഇതിനകം ഉയര്‍ന്ന പൊതു-ബാഹ്യ കടങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles