Current Date

Search
Close this search box.
Search
Close this search box.

യു.എസ് കോണ്‍ഗ്രസിലെ ഇസ്രായേല്‍ പ്രസിഡന്റിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: അടുത്തയാഴ്ച യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഇസ്രായേല്‍ പ്രസിഡന്റിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് യു.എസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗം ഇല്‍ഹാന്‍ ഉമര്‍. യു.എസ് കോണ്‍ഗ്രസിലെ സംയുക്ത സമ്മേളനത്തില്‍ അടുത്തയാഴ്ചയാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ പ്രസംഗം.

‘നരകത്തിലേക്കുള്ള ഒരു വഴിയിലേക്കില്ല, എന്നെ വിലക്കുകയും റാഷിദ ത്‌ലൈബിന് തന്റെ മുത്തശ്ശിയെ കാണാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ സംയുക്ത സെഷന്‍ പ്രസംഗത്തില്‍ ഞാന്‍ പങ്കെടുക്കില്ല,’ ഉമര്‍ ബുധനാഴ്ച ട്വിറ്റര്‍ ത്രെഡില്‍ എഴുതി.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെയും യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ ത്‌ലൈബിനെയും വിലക്കിയുള്ള ഇസ്രായേലിന്റെ 2019 ലെ തീരുമാനത്തെയാമ് അവര്‍ പരാമര്‍ശിച്ചത്.

രണ്ട് നിയമനിര്‍മ്മാതാക്കളെയും ഇസ്രായേലിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അക്കാലത്ത് തീരുമാനിച്ചിരുന്നു. ബി.ഡി.എസ് അനുഭാവികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നതിന് ഇസ്രായേലി നിയമം അനുവദിക്കുന്നുണ്ട്. ഇതിന്റെ മറവിലായിരുന്നു വിലക്ക്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019 ലെ യുഎസ് നിയമനിര്‍മ്മാതാക്കള്‍ക്കെതിരായ ഈ നീക്കത്തെ പിന്തുണച്ചിരുന്നു.

 

Related Articles