Current Date

Search
Close this search box.
Search
Close this search box.

‘എനിക്ക് തല മറക്കാമെങ്കില്‍ അവര്‍ക്കും മറക്കാം’ ഹിജാബ് നിരോധനത്തിനെതിരെ സിഖ് യുവതി

ന്യൂഡല്‍ഹി: മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് നിരോധനത്തിനെതിരെ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സിഖ് യുവതിയുടെ നിയപോരാട്ടം. എനിക്ക് മതപരമായി തന്നെ തല മറക്കാനുള്ള അവകാശമുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കും മറച്ചു കൂട എന്ന് ചോദിച്ചുകൊണ്ടാണ് സിഖ് യുവതിയായ ചരണ്‍ജീത് കൗര്‍ കോടതിയിലെത്തിയിരിക്കുന്നത്.

എന്റെ തലപ്പാവ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇത് അണിയുന്നതില്‍ നിന്നും എന്നെ ആരും തടയുന്നില്ല. ആരും ചോദ്യം ചെയ്യില്ല. ജീവനുള്ള കാലത്തോളം ഞാന്‍ ഇത് അണിയും. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ ഞാന്‍ വെറുതെ വിടില്ല. പിന്നെ എന്തിനാണ് മുസ്ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്നും തടയുന്നത്- കൗര്‍ ചോദിക്കുന്നു.

ഹിജാബ് ധരിക്കുന്നത് സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് ആളുകള്‍ പറയുന്നു. അത് എങ്ങിനെയാണ്. അത് അവര്‍ തെരഞ്ഞെടുക്കന്ന വസ്ത്രമല്ലേ, അതെങ്ങനെ ഒരാളെ വേദനിപ്പിക്കും- ചരണ്‍ജീത് കൗര്‍ തുറന്നടിച്ചു. ദി ക്വിന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹിജാബ് നിരോധനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 23 ഹരജിയില്‍ ഒന്ന് കൗറിന്റേതാണ്. ഈ വിഷയത്തില്‍ കോടതിയിലുള്ള ഏക അമുസ്ലിം വ്യക്തിയുടെ ഹരജിയും ഇവരുടേതാണ്. ഹിജാബ് നിരോധനത്തിനെതിരെ ശബ്ദിച്ചും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ഇവര്‍ എത്തിയത്. അതിനാല്‍ തന്നെ കൗറിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്

Related Articles