Current Date

Search
Close this search box.
Search
Close this search box.

ഇടുക്കി ഉരുള്‍പൊട്ടല്‍: കര്‍മനിരതരായി ഐ.ആര്‍.ഡബ്ല്യു സംഘം

തൊടുപുഴ: ഞായറാഴ്ച ഇടുക്കി ജില്ലയിലെ തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ കര്‍മനിരതരായി ഐ.ആര്‍.ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) സംഘം. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ്, ഫയര്‍ ഫോഴ്‌സ്, പൊലിസ്, നാട്ടുകാര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍  എന്നിവരോടൊപ്പമാണ് ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു. അഞ്ച് പേരുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെയാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. കുടുംബം ഉറങ്ങിക്കിടക്കവേയാണ് ഉരുള്‍പൊട്ടി വീടടക്കം ഒലിച്ചുപോയത്. അഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Articles