Current Date

Search
Close this search box.
Search
Close this search box.

‘കോടതി ഉത്തരവൊന്നും ഞാന്‍ സ്വീകരിക്കില്ല’ മുതിര്‍ന്ന പൗരനോട് ആക്രോശിച്ച് വനിത ഉദ്യോഗസ്ഥയുടെ ബുള്‍ഡോസര്‍ രാജ്-വീഡിയോ

മുംബൈ: രാജ്യത്ത് മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ പകപോക്കല്‍ നടപടികളുടെ ഭാഗമായുള്ള ബുള്‍ഡോസര്‍ രാജ് നിര്‍ബാധം തുടരുകയാണ്. യു.പിയും മധ്യപ്രദേശും ഗുജറാത്തും പിന്നിട്ട് മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ സംഘ്പരിവാര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുംബൈയിലെ സാന്താക്രൂസ് പ്രദേശത്തും മുസ്ലിംകളുടെ കെട്ടിടം തകര്‍ക്കാന്‍ ബുള്‍ഡോസറുകളുമായി ബി.എം.സി (ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ഉദ്യോഗസ്ഥര്‍ എത്തുകയുണ്ടായി. എന്നാല്‍ കെട്ടിട ഉടമയായ മുതിര്‍ന്ന പൗരന്‍ ഹാജി റാഫത്ത് ഹുസൈന്‍ ഇവരെ തടുകയും തന്റെ കൈയില്‍ കെട്ടിടം പൊളിക്കാതിരിക്കാനുള്ള കോടതി ഉത്തരവുണ്ടെന്നും ഇത് പൊളിക്കരുതെന്നും അവരോട് പറഞ്ഞു. എന്നാല്‍, ബി.എം.സിയുടെ പ്രധാന വനിത ഉദ്യോഗസ്ഥ വളരെ ധാര്‍ഷ്ട്യത്തോടെ ഹാജിക്കെതിരെ ആക്രോശിക്കുകയും തന്റെ ഉത്തരവൊന്നും എനിക്ക് കാണണ്ട, മാറി നില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരോട് എത്രയും പെട്ടെന്ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കാനും അവര്‍ നിര്‍ദേശിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

റാഫത് ഹുസൈന്‍ ബുള്‍ഡോസറിന് മുന്നില്‍ കിടക്കുകയും ഉദ്യോഗസ്ഥക്ക് കോടതി ഉത്തരവിന്റെ പകര്‍പ്പ് കാണിച്ചുകൊടുക്കുന്നതും വീഡിയോവില്‍ കാണാം. എന്നാല്‍ ഉത്തരവ് ഒന്ന് നോക്കാന്‍ പോലും തയാറാകാതെ ഉദ്യോഗസ്ഥ അദ്ദേഹത്തിനു നേരെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുന്നതും വീഡിയോവിലുണ്ട്.

താടിയും തൊപ്പിയും വെച്ച റാഫത് ഹുസൈനെതിരെ ഉദ്യോഗസ്ഥര്‍ മുന്‍വിധികളോടെയും കടുത്ത വിദ്വേഷത്തോടെയും പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഉദ്യോഗസ്ഥ വൃന്ദം പോലും കൃത്യമായി സംഘ്പരിവാര്‍ ചട്ടുകമായി മാറിയെന്നും പലരും വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘നിങ്ങള്‍ക്ക് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഈ കെട്ടിടം തകര്‍ക്കാനാവില്ല. ഇത് തകര്‍ക്കാതിരിക്കാന്‍ കോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവ് എന്റെ കൈയിലുണ്ട്. രാജ്യത്തിന്റെ നിയമ വ്യവസ്ഥക്ക് അകത്തുനിന്നാണ് ഞാന്‍ സംസാരിക്കുന്നത്. ബിഎംസിയുടെത് തനി ഗുണ്ടായിസമാണ്. അവര്‍ ഇന്ത്യയുടെ നിയമ സംവിധാനത്തെ അട്ടിമറിക്കുകയാണ്. കോടതിയുടെ ഉത്തരവ് അവര്‍ പാലിക്കുന്നില്ല…’ റാഫത് ഹുസൈന്‍ പറഞ്ഞു.

‘കോടതി ഉത്തരവൊന്നും എനിക്ക് കാണേണ്ട, അത് സാധുതയുള്ളതല്ല, ഞാന്‍ അത് അംഗീകരിക്കുകയുമില്ല’ വനിതാ ഓഫീസര്‍ മറുപടി പറഞ്ഞു. കെട്ടിടം പൊളിക്കുന്നതിന് എതിരെ കോടതിയില്‍നിന്ന് ഉത്തരവ് നേടിയിട്ടുണ്ടെന്ന് ഓഫീസറെ ബോധ്യപ്പെടുത്താന്‍ റാഫത്ത് ഹുസൈന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും അവര്‍ ചെവികൊളളാനേ തയാറായില്ല. കോടതി ഉത്തരവ് വാങ്ങി വായിക്കാന്‍ ഉദ്യോഗസ്ഥ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല പ്രായമായ അദ്ദേഹത്തോട് ആക്രോശിക്കുകയാണ് ചെയ്തത്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

https://twitter.com/i/status/1640713801883590657

Related Articles