Current Date

Search
Close this search box.
Search
Close this search box.

ഹിറ റിക്രിയേഷന്‍ ക്ലബ് സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി

കോഴിക്കോട്: കോഴിക്കോട് ഹിറ സെന്റര്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് (എച്ച്.ആര്‍.സി) സ്‌പോര്‍ട്‌സ് മീറ്റ്-2022ന് തുടക്കമായി. ആദ്യ ഘട്ടത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഷൂട്ട് ഔട്ട്, ബാസ്‌കറ്റ് ബോള്‍ ത്രോ എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്. ‘എച്ച്.ആര്‍.സി പ്രീമിയര്‍ ലീഗ്’ എന്ന പേരില്‍ സംഘടിപ്പിച്ച ഫൈവ്സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ശിഹാബ് പൂക്കോട്ടൂര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

അല്‍ തുമാമ, ഖലീഫ, ലുസൈല്‍, അല്‍ ജനൂബ് എന്നിങ്ങനെ ക്ലബിലെ അംഗങ്ങളെ നാല് ടീമുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ ഫൈനലില്‍ അല്‍ ജനൂബിനെ പരാജയപ്പെടുത്തി ടീം ഖലീഫ ജേതാക്കളായി. മികച്ച കളിക്കാരനായി ഷഫീല്‍ എടത്തനാട്ടുകര, മികച്ച ഗോള്‍ കീപ്പറായി ആഷിഖ് പുതുക്കോട്, ടോപ് സ്‌കോറര്‍ ആയി ഹസീബ് എന്നിവരെയും തെരഞ്ഞെടുത്തു. ഷൂട്ടൗട്ടില്‍ ഹസീബ്, സി.എ നൗഷാദ്, ഷഫീല്‍ എന്നിവര്‍ വിജയികളായി. ബാസ്‌കറ്റ് ബോള്‍ ത്രോയില്‍ ജസീം, ഷഫീഹ് പപ്പു എന്നിവരും വിജയികളായി.

സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി വടംവലി, ബാഡ്മിന്റണ്‍, ചെസ്, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും വരും ദിവസങ്ങളില്‍ നടക്കും. മത്സരങ്ങള്‍ക്ക് ക്ലബ് ഭാരവാഹികളായ കെ.പി ജാഫര്‍, സഫീര്‍ ചെറുവാടി, റാഷിദ് കാളികാവ്, കോയകുട്ടി, റസാഖ് മാത്തോട്ടം, ഒ.കെ ഫാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles