Current Date

Search
Close this search box.
Search
Close this search box.

സൗദി: അരാംകോക്ക് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഹൂതികള്‍

സന്‍ആ: സൗദിയിലെ അരാംകോയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍, സൗദി മിസൈല്‍ സംവിധാന കേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരെ മിസൈലാക്രമണം നടത്തിയെന്ന അവകാശവാദവുമായി യെമനിലെ ഹൂതി വിമത വിഭാഗം അറിയിച്ചു. സൗദിയിലെ വടക്കന്‍ നഗരമായ ജസാന്‍ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂതികള്‍ വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ആക്രമണത്തെ സംബന്ധിച്ച് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദിയുടെ ഓയില്‍ ഭീമന്മാരായ അരാംകോക്ക് ആക്രമണത്തില്‍ തീ പിടിച്ചതായും പ്രസ്താവനയില്‍ പറയുന്നുണ്ട്. അരാംകോക്ക് നേരെ 11 മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടതെന്നും ഹൂതി വക്താവ് പറഞ്ഞു. ജിസാനിലെ പാട്രിയോട് ആന്റി മിസൈല്‍ ബാറ്ററി സംവിധാനങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ടെന്നും ഹൂതികളുടെ അല്‍ മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസം രാത്രിയും പുലര്‍ച്ചെയും നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഒറ്റരാത്രികൊണ്ട് സൗദി സഖ്യസേന വെടിവച്ചിട്ടുവെന്നും ഇതിന്റെ ചില അവശിഷ്ടങ്ങള്‍ അതിരാവിലെ ജസാന്‍ സര്‍വകലാശാലയുടെ മൈതാനത്ത് കാണപ്പെടുകയും പരിമിതമായ തീപിടുത്തം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും സംഭവം നിയന്ത്രണാതീതമാണെന്നും സൗദി സഖ്യസേന പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ ആരും കൊല്ലപ്പെടുകയോ ആര്‍ക്കും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles