Current Date

Search
Close this search box.
Search
Close this search box.

ഈ മാസം എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് ഹോണ്ടുറസ്

തെല്‍അവീവ്: വിവിധ രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലിലെ തങ്ങളുടെ എംബസി ജറൂസലേമിലേക്ക് മാറ്റാനൊരുങ്ങി ഹോണ്ടുറസും. ഈ മാസത്തോടെ തങ്ങളുടെ എംബസി ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ജറൂസലേമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ പറഞ്ഞു.

ഞങ്ങള്‍ ഇതിനകം പടിപടിയായി നടപ്പിലാക്കിയ കാര്യങ്ങളുടെ ഔപചാരികമാക്കാന്‍ പോകുന്നു, അതാണ് ജറുസലേമിലെ ഞങ്ങളുടെ എംബസി മാറ്റി സ്ഥാപിച്ചത്. ഫലസ്തീന്‍ പ്രദേശങ്ങള്‍ അനധികൃതമായി കൈയേറുന്ന ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ച് കൂടുതല്‍ നിഷ്പക്ഷത പാലിച്ച രാഷ്ട്രമായിരുന്നു മധ്യ അമേരിക്കന്‍ രാഷ്ട്രമായ ഹോണ്ടുറസ്. ഹൊണ്ടുറസില്‍ ഇസ്രായേലിന്റെ ഒരു നയതന്ത്ര ഓഫിസും അടുത്തിടെ ആരംഭിച്ചിരുന്നു.

ഇസ്രയേലുമായുള്ള രാജ്യത്തിന്റെ പുതിയ പാത തുറക്കുന്നതിലെ യുക്തിസഹമായ നടപടിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി അടുത്ത ബന്ധം സ്ഥാപിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുന്ന ഏറ്റവും പുതിയ രാജ്യമാണ് ഹോണ്ടുറസ്. ഫലസ്തീന്റെ തലസ്ഥാനമായി കണക്കാക്കുന്ന ജറൂസലേം ഇസ്രായേല്‍ ഏകപക്ഷീയമായാണ് തലസ്ഥാനമായി പ്രഖ്യാപിച്ചത്.

Related Articles