Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പിന് ആവേശം പകര്‍ന്ന് മനോഹര ഗാനവുമായി യുംന അജിന്‍

കോഴിക്കോട്: ഈ മാസം 20ന് കിക്കോഫ് കുറിക്കുന്ന ഖത്തര്‍ ലോകകപ്പിന് ആവേശം പകരാന്‍ മനോഹര ഗാനവുമായി പ്രശസ്ത ഗായിക യുംന അജിന്‍. ‘ഹൊല ഖത്തര്‍’ എന്നു പേരിട്ട ഇംഗ്ലീഷ് മ്യൂസികല്‍ ആല്‍ബം ഫിഫ ലോകകപ്പിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.

നൗഫല്‍ പാലേരിയാണ് ആല്‍ബത്തിന്റെ സംഗീതവും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എന്‍.എന്‍ മുനീര്‍ ആണ് ക്യാമറയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. യുംന അജിന്റെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടിലൂടെ റിലീസ് ചെയ്ത ഗാനം ഇതിനകം അര ലക്ഷത്തോളം പേരാണ് കണ്ടത്.

കടപ്പുറത്ത് പൊട്ടിയ പന്തുമായി നില്‍ക്കുന്ന കുട്ടികള്‍ക്ക് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ നിന്നും ഖത്തര്‍ ലോകകപ്പിന്റെ പന്ത് ലഭിക്കുന്നതോടെ അതുമായി കുട്ടികള്‍ കളിക്കുന്നതോടെയുമാണ് ആല്‍ബം ആരംഭിക്കുന്നത്. മെസ്സ്, നെയ്മര്‍, ക്രിസ്റ്റ്യാനോ എന്നീ താരങ്ങളും പ്രമുഖ ടീമുകളുടെ പ്രകടനങ്ങളുമെല്ലാമാണ് ആല്‍ബത്തിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്റെ സംഗീത ട്രൂപ്പിലും നിരവധി റിയാലിറ്റി ഷോയിലൂടെയും വളര്‍ന്നു വന്ന യുംന അജിന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സ് ഉള്ള ഗായികയാണ്.

Related Articles