Current Date

Search
Close this search box.
Search
Close this search box.

ടിപ്പു ജയന്തി: ഈദ്ഗാഹ് മൈതാനം ശുദ്ധിയാക്കാന്‍ ഗോമൂത്രം തളിച്ച് ഹിന്ദുത്വ സംഘടന

ഹുബ്ബള്ളി: കര്‍ണാടകയിലെ ഈദ്ഗാഹ് മൈതാനം ശുദ്ധിയാക്കാന്‍ ഗോമൂത്രം തളിച്ച് ഹിന്ദുത്വ സംഘടന. ടിപ്പു ജയന്തി ആഘോഷം നടന്നതിനു പിന്നാലെയാണ് വെള്ളിയാഴ്ച സംഘ്പരിവാര്‍ സംഘടനയിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗോമൂത്രം തളിച്ചത്. സംഭവം ഒരു ചര്‍ച്ചയാവുകയും വിമര്‍ശനമുയരുകയും ചെയ്തിട്ടുണ്ട്. ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലാണ് ഗോമൂത്രം തളിച്ചത്. മൈതാനത്ത് കനക ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിരുന്നു ഇത്.

‘ടിപ്പു സുല്‍ത്താന്‍ ഒരു മതഭ്രാന്തനാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം മണ്ണ് മലിനമായെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. ടിപ്പു ജയന്തി ആഘോഷത്തിന് പിന്നാലെ കനക ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

സാമൂഹ്യപരിഷ്‌കര്‍ത്താവായ കനകദാസ സമൂഹത്തിന് ഉദാത്തമായ സന്ദേശമാണ് നല്‍കിയതെന്ന് പ്രമോദ് മുത്തലിക് പറഞ്ഞു. രാഷ്ട്രീയക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമസേന അംഗങ്ങള്‍ അവരുടെ ആഘോഷങ്ങള്‍ക്കായി ഈദ്ഗാ മൈതാനിയില്‍ ഒരു കൊടി സ്ഥാപിച്ചു. മൂന്ന് മണിക്കൂറാണ് കനക ജയന്തി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയത്.

Related Articles