Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം ഭൂരിക്ഷ പ്രദേശത്ത് ഹിന്ദു മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംഘ്പരിവാര്‍

നുഹ്: മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംഘ്പരിവാര്‍ സംഘടനകള്‍. ഹരിയാനയിലെ നുഹ് ജില്ലയിലെ ഹുദാല്‍ നൂഹ് റോഡിന് സമീപമാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍, ഗോ രക്ഷക് ദള്‍ എന്നീ മൂന്ന് സംഘ്പരിവാര്‍ സംഘടനകളാണ് സംയുക്തമായി ഹിന്ദു മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തത്. മെയ് 8ന് ഞായറാഴ്ചയാണ് പരിപാടി തീരുമാനിച്ചത്.

മുസ്ലിം ഭൂരിപക്ഷ കേന്ദ്രമായ ഹുദാലിന് സമീപമുള്ള ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ ഉജ്ജിനയിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 21 പശു സംരക്ഷകരുടെ സംഘടനകളുടെ കൂട്ടായ്മയാണ് ഗോ രക്ഷാ ദള്‍ ഹരിയാന.

പ്രദേശത്തെ ഹിന്ദു സ്‌നേഹികളും പശു സംരക്ഷകരും പരിപാടിയില്‍ പങ്കുചേരുമെന്ന് അവര്‍ പുറത്തുവിട്ട നോട്ടീസില്‍ പറയുന്നുണ്ട്. ‘ഇത്തവണ മേവാത്തില്‍ വന്ന് ജീവനോടെ തിരിച്ചു പോയാല്‍ പിന്നെ ഞങ്ങളെ ആരു മേവാതി എന്ന് വിളിക്കും’ നോട്ടീസില്‍ പറയുന്നു. മേവാത്തിലെ എം.എല്‍.എമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

‘ഹിന്ദുക്കളോട്’ കൂട്ടമായി പരിപാടിയില്‍ പങ്കെടുക്കാനും ‘ജിഹാദി മാനസികാവസ്ഥയിലുള്ള ആളുകള്‍ക്ക് തങ്ങളുടെ ശക്തി കാണിച്ചുകൊടുക്കണമെന്നും’ നോട്ടീസില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ‘മിഷന്‍ മേവാത്ത്… ഗോഹത്യ ഹീനമായ കുറ്റകൃത്യമാണ്… മഹാപഞ്ചായത്ത്.’ മറ്റൊരു പോസ്റ്ററില്‍ പറയുന്നു.

Related Articles