Current Date

Search
Close this search box.
Search
Close this search box.

ദസറ ആഘോഷത്തിനിടെ മദ്‌റസയിലേക്ക് അതിക്രമിച്ചു കയറി പൂജ നടത്തി

ബിദര്‍: കര്‍ണാടകയിലെ ബിദറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ മദ്‌റസയിലേക്ക് അതിക്രമിച്ചു കയറി പൂജ നടത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍. ബുധനാഴ്ച കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലെ മഹ്‌മൂദ് ഗവാന്‍ മദ്രസയില്‍ ദസറ ഘോഷയാത്രയിലെ അംഗങ്ങള്‍ ബലമായി പ്രവേശിച്ച് മതപരമായ മുദ്രാവാക്യം വിളിക്കുകയും പരിസരത്ത് ഹിന്ദു ആചാരങ്ങള്‍ നടത്തുകയും ചെയ്തു.

പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബിദറിലെ മഹ്‌മൂദ് ഗവാന്‍ മസ്ജിദ്,മദ്രസ പരിസരത്തേക്ക് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അതിക്രമിച്ചു കയറി പൂജ നടത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ദേശീയ പ്രാധാന്യമുള്ള ഒരു പൈതൃക ഘടനയാണിത്. സംഭവത്തിന് ശേഷം ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയ്ക്കകം ആരെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമിസംഘം മദ്രസയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്നതായി വിഡിയോവില്‍ കാണിക്കുന്നുണ്ട്. മദ്രസയുടെ പടികളില്‍ നിന്ന് പൂജയ്ക്ക് മുമ്പ് ജനക്കൂട്ടം ‘ജയ് ശ്രീറാം’, ‘ഹിന്ദു ധരം ജയ്’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി വിഡിയോവില്‍ ഉണ്ട്.

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ മുസ്ലിംകളെ അപമാനിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ട് ആരോപിച്ചു.

Related Articles