Current Date

Search
Close this search box.
Search
Close this search box.

മാസപ്പിറവി അറിയിക്കണം: സമസ്ത, വിസ്ഡം ഹിലാല്‍

കോഴിക്കോട്: ഏപ്രില്‍ രണ്ട് ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്നും സമസ്തയുടെ കീഴിലുള്ള വിവിധ ഖാദിമാരും വിസ്ഡം ഹിലാല്‍ വിങ്ങും അറിയിച്ചു.

ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരും വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫിയും അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ ഒന്ന് ഏപ്രില്‍ മൂന്നിന് ഞായറാഴ്ചയായിരിക്കുമെന്ന് നേരത്തെ കെ.എന്‍.എം ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി അറിയിച്ചിരുന്നു.

Related Articles