Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയില്‍ ഹിജാബ് ധാരിയായ പെണ്‍കുട്ടി വാരിക്കൂട്ടിയത് 22 സ്വര്‍ണ്ണമെഡല്‍

ബംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് നിരോധിക്കാനുള്ള നീക്കവുമായി ഒരു ഭാഗത്ത് ഭരണകൂടവും സംഘ്പരിവാറും മുന്നോട്ടു പോകുമ്പോള്‍ അതേ കര്‍ണാടകയില്‍ നിന്നു തന്നെ ഹിജാബ് ധരിച്ച് ഉന്നത നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ് മറുഭാഗത്ത് ഹിജാബ് ധാരിയായ പെണ്‍കുട്ടികള്‍.

റെയ്ച്ചൂര്‍ എസ്.എല്‍.എന്‍ എന്‍ജിനിയറിങ് കോളേജിലെ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായ 22കാരി ബുഷ്‌റ മതീന്‍ ആണ് അക്കാദമിക് രംഗത്ത് 16 സ്വര്‍ണ്ണ മെഡല്‍ നേടി റെക്കോര്‍ഡിട്ടത്.

മാര്‍ച്ച് 10ന് നടക്കുന്ന സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തില്‍ ടോപ്പറിനുള്ള മെഡലുകള്‍ ഉള്‍പ്പെടെയുള്ള മെഡലുകള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് മതീന്‍. വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (വി.ടി.യു.) ചരിത്രത്തില്‍ ഏറ്റവുമധികം സ്വര്‍ണമെഡലുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് മതീനെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഇതിന് മുമ്പ്, ഇവിടെ ഒരു വിദ്യാര്‍ത്ഥി നേടിയ ഏറ്റവും കൂടുതല്‍ നേടിയ സ്വര്‍ണ്ണ മെഡലുകള്‍ 13 ആയിരുന്നു.

അവളുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് പ്രമുഖ വ്യക്തികളില്‍ നിന്ന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിക്കുന്നത്. ബോളിവുഡ് നടി സ്വര ഭാസ്‌കറടക്കം അവരെ അഭിനന്ദിച്ച് രംഗത്തെത്തുകയും ഹിജാബിനെതിരായ മുന്‍വിധികളെ വിമര്‍ശിക്കുകയും ചെയ്തു. ‘അഭിനന്ദനങ്ങള്‍ ബുഷ്റ! പ്രത്യക്ഷത്തില്‍ അക്കാദമിക് നേട്ടവും ഹിജാബും പരസ്പരവിരുദ്ധമല്ല! നമ്മുടെ മുന്‍വിധികളില്‍ നിന്ന് നമുക്ക് ‘മോചനം’ നേടേണ്ടതുണ്ട്.’ സ്വര ട്വീറ്റ് ചെയ്തു.

സിവില്‍ സര്‍വീസിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബുഷ്‌റ. രാജ്യത്തെ സേവിക്കുന്നതിന് ‘വലിയ ക്യാന്‍വാസ്’ നല്‍കുന്ന യു പി എസ് സി യിലേക്ക് പോകാനാണ് ആഗ്രഹമെന്ന് ബുഷ്‌റ പറയുന്നു. ബുഷ്‌റ സെന്റ് മേരീസ് കോണ്‍വെന്റില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസവും റായ്ച്ചൂരിലെ പ്രമാണ പി യു കോളേജില്‍ നിന്നാണ് പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കിയത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles