Current Date

Search
Close this search box.
Search
Close this search box.

‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്’; ഹിജാബ് വിധിയില്‍ ജ. സുധാന്‍ശു ദുലിയ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കില്‍ ഭിന്ന വിധിയുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവെച്ചപ്പോള്‍ വിധിയെ എതിര്‍ത്ത് ജസ്റ്റിസ് സുധാംശു ദുലിയ. അതിനാല്‍ തന്നെ ഹിജാബ് വ്ിഷയത്തില്‍ അന്തിമ വിധിക്കായി വിശാല ബെഞ്ചിന് വിടുകയാണ് ചെയ്തത്.

‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും എന്ത് ധരിക്കണമെന്നത് ഈ പരിധിയില്‍ വരുന്നതാണെന്നുമാണ് ജ. സുധാംശു ദുലിയ അഭിപ്രായപ്പെട്ടത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമാണ്, ഹിജാബ് പെണ്‍കുട്ടികളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19,14 പാലിക്കപ്പെടണമെന്നും ദുലിയ പറഞ്ഞു.

Related Articles