Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിലക്ക്: ഹരജികള്‍ പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് ചൊവ്വാഴ്ച ഇക്കാര്യമറിയിച്ചത്. ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും ജഡ്ജിമാരില്‍ ഒരാള്‍ക്ക് അസുഖമായതിനാലാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറയാണ് വിഷയം സുപ്രീംകോടതിയില്‍ അവതരിപ്പിച്ചത്. വിഷയം ഉടന്‍ പരിഗണിക്കാമെന്നും കാത്തിരിക്കൂ എന്നുമായിരുന്നു അറോറയോട് എന്‍.വി രമണ പറഞ്ഞത്.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ അടക്കം സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നും അതിനാല്‍ ഹിജാബ് സ്‌കൂളുകളില്‍ നിര്‍ബന്ധമല്ലെന്നുമായിരുന്നു കോടതി വിധിച്ചത്.

Related Articles