Current Date

Search
Close this search box.
Search
Close this search box.

ലബനാനില്‍ അസ്ഥിരതയുണ്ടാക്കാന്‍ സൗദി ശ്രമിക്കുന്നു: ഹിസ്ബുല്ല

ബൈറൂത്ത്: ലബനാനില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുവെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നയതന്ത്ര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹിസ്ബുല്ല നേതാവിന്റെ പ്രതികരണം.

ലബനാന്‍ പരമാധികാരത്തെ സൗദി ലംഘിക്കുകയാണ്. വിവരാവകാശ മന്ത്രി ജോര്‍ജ് ഖുറദാഹിയുടെ പുറത്തുപോകണമെന്ന ആഹ്വാനത്തെ തള്ളിക്കളയുന്നതായും വ്യാഴാഴ്ചയിലെ ടി.വി അഭിസംബോധയില്‍ ഹസന്‍ നസറുല്ല പറഞ്ഞു.

യമനിലെ ഹൂതി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ ഖുറദാഹി അഭിമുഖത്തില്‍ വിമര്‍ശനാത്മക പരാമര്‍ശം നടത്തിയ വിഡിയോ കഴിഞ്ഞ മാസം പ്രചരിച്ചതിനെ തുടര്‍ന്നാണ് നയതന്ത്ര പ്രതിസന്ധി ആരംഭിച്ചത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles