Current Date

Search
Close this search box.
Search
Close this search box.

സജീവമായി മസ്ജിദുല്‍ഹറാം; തണലായി കാരുണ്യസേന

മക്ക: രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം മക്ക ഹറം പരിസരം ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കോവിഡാനന്തര ഉംറ പുനരാരംഭിച്ചപ്പോള്‍ മക്ക മസ്ജിദുഹറം പരിസരം തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള സേവനത്തിനായി സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയ സുരക്ഷ സേനയുടെ സേവനങ്ങള്‍ വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം പകരുകയാണ്. മാതാപിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട് പോയ കൊച്ചുപെണ്‍കുട്ടിയെ സുരക്ഷ ഉദ്യോഗസ്ഥന്‍ കൈയിലെടുത്തു തലോടുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ നെറ്റിത്തടം തുടക്കുന്ന സൈനികനായിരുന്നു ചിത്രത്തില്‍. ഈ ചിത്രം പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.

റമദാനിലെ തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യമൊരുക്കാനും സഹായിക്കാനുമാണ് മസ്ജിദുല്‍ ഹറാമില്‍ പ്രത്യേക സുരക്ഷ സേനയെ സജ്ജമാക്കി നിര്‍ത്തിയത്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഇതിന് കീഴില്‍ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നത്. ഹജ്ജ്, റമദാന്‍ സീസണുകളില്‍ സുരക്ഷ സേന നടത്തുന്ന ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. വഴിയറിയാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ അറബ്,ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ നേരിട്ട് സംസാരിക്കാന്‍ വളണ്ടിയര്‍ സേവനവും എല്ലാവര്‍ക്കും നോമ്പ് തുറക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Related Articles