Current Date

Search
Close this search box.
Search
Close this search box.

സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഹമാസ്

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ പ്രധാന സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുകളില്‍ ഹമാസിന് മികച്ച വിജയം. ഹമാസിന്റെ നേതൃത്വത്തിലുള്ള ‘ഇസ്ലാമിക് വഫ’ ബ്ലോക്ക് മുന്നണിയാണ് വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ വിജയം. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഹമാസ്് ഇത്തരത്തില്‍ ചരിത്ര വിജയം നേടുന്നത്. ബുധനാഴ്ച ഫലം പുറത്തുവന്നപ്പോള്‍ നബ്ലസിന്റെ അന്‍-നജാ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് കൗണ്‍സിലിലിലെ 81 സീറ്റുകളില്‍ 40 സീറ്റുകളും ഇസ്ലാമിക് വഫ ബ്ലോക് നേടി.

ഫലസ്തീനില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ ഫതഹ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ‘ഷബീബ’ മുന്നണിയായിരുന്നു മുഖ്യ എതിരാളി. ഇവര്‍ 38 സീറ്റും നേടിയിട്ടുണ്ട്. മൂന്ന് സീറ്റുകള്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) എന്ന മുന്നണിയും നേടി.

റാമല്ലയിലെ ബിര്‍സെയ്റ്റ് യൂണിവേഴ്സിറ്റിയിലെ തിരഞ്ഞെടുപ്പുകളും അന്‍-നജാ സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് ഫലവും വെസ്റ്റ് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കപ്പെടുന്നത്. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ജനപിന്തുണ കുറയുന്നതിന്റെ സൂചനകളാണ് ഈ ഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിശാലമായ ഫലസ്തീനിയന്‍ സമൂഹത്തിന്റെയും പി.എയെക്കുറിച്ചുള്ള അവരുടെ നിലപാടിന്റെയും ഭാവിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെയും പ്രതിഫലനമായി ഈ ഫലത്തെ വായിക്കപ്പെടുന്നതായി മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ മറ്റൊരു പ്രമുഖ സ്വതന്ത്ര സ്ഥാപനമായ ബിര്‍സെയ്റ്റ് യൂണിവേഴ്‌സിറ്റിയിലും കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് വഫ വിജയിച്ചിരുന്നു.

Related Articles