Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്മാഈല്‍ ഹനിയ്യ ഈജിപ്തില്‍

കൈറോ: ഇസ്രായേല്‍ ഗസ്സയില്‍ വെടിനിര്‍ത്തലിന് തയാറാകണമെന്ന് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രംഗത്തുവന്നിരുന്നു. വെടിനിര്‍ത്തല്‍ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹമാസ് രാഷ്ട്രീയ കാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യ ഈജിപ്തിലെത്തും. ഹമാസ് വൃത്തങ്ങളാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

ഗസ്സ മുനമ്പിലെ ഇസ്രായേല്‍ യുദ്ധ സാഹചര്യങ്ങളെക്കുറിച്ചും വെടിനിര്‍ത്തലിനെക്കുറിച്ചും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ഹിനയ്യ ചര്‍ച്ച നടത്തുമെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചതിനു പിന്നാലെ ഹമാസിന്റെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു ഇസ്രായേല്‍. എന്നാല്‍, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാതെ മധ്യസ്ഥ ചര്‍ച്ചക്ക് തയാറല്ലെന്നാണ് ഹമാസ് നേതൃത്വം അറിയിച്ചത്. ഇക്കാര്യമെല്ലാം ഹനിയ്യ ഈജ്പഷ്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും.

അതേസമയം, വടക്കന്‍ മേഖലയിലും റഫയിലും ഇസ്രായേല്‍ ആക്രമണം ഇപ്പോഴും രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വടക്കന്‍ ഗസ്സ മുനമ്പിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേല്‍ അറിയിച്ചു. പ്രദേശത്തെ ഹമാസ് സേനയെ ‘പിരിച്ചുവിട്ടതായി’ ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്.

Related Articles