Current Date

Search
Close this search box.
Search
Close this search box.

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ലെബനാനില്‍

ബെയ്‌റൂത്ത്: ലെബനാന്‍ സന്ദര്‍ശിക്കാനായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിന്റെ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ ബെയ്‌റൂത്തിലെത്തി. സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ ലെബനാന് പിന്തുണ അറിയിക്കാനും യു.എ.ഇ-ഇസ്രായേല്‍ നയതന്ത്ര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ലെബനാനിലെത്തിയത്.

ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനില്‍ ലെബനാനിലെ രാഷ്ട്ര നേതാക്കളുമായും ലെബനാന്‍ ഫലസ്തീന്‍ ജനതയോടും അദ്ദേഹം ചര്‍ച്ച നടത്തും. തങ്ങളുടെ ശത്രുക്കളായ ഇസ്രായേലും മറ്റു അറബ് രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിക്കുന്ന സാഹചര്യത്തെത്തുടര്‍ന്ന് ഫലസ്തീന് കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

27 വര്‍ഷത്തിനു ശേഷമാണ് ഹനിയ്യ ലെബനാനിലെത്തുന്നത്. ട്രംപ് ഈ വര്‍ഷം പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുമായി എങ്ങിനെ പ്രതികരിക്കണം എന്നതും ചര്‍ച്ചയുടെ അജണ്ടയാണ്. വ്യാഴാഴ്ച ബെയ്‌റൂത്തിലെ ഫലസ്തീന്‍ എംബസിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയാകും. ഓഗസ്റ്റ് 13നായിരുന്നു യു.എസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാര്‍ പ്രഖ്യാപിച്ചത്.

 

Related Articles